മുഖം രക്ഷിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; പെസിച്ചിനും സഹീറിനും കളിക്കാനാവില്ല

ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. വൈകിട്ട് 7.30ന് കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നെയിന് എഫ്.സിയെ നേരിടും. സീസണിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച രണ്ട് ടീമുകളാണ് കേരളാ ബ്ലാസ്റ്റേഴ്സും ചെന്നൈയിന് എഫ്.സിയും. ഇടവേളയ്ക്ക് ശേഷം ഹോം ഗ്രൗണ്ടിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് സീസണില് മുഖം രക്ഷിക്കാനെങ്കിലും ചെന്നൈയിനെ തോല്പ്പിച്ചേ മതിയാവൂ.
 

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. വൈകിട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നെയിന്‍ എഫ്.സിയെ നേരിടും. സീസണിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച രണ്ട് ടീമുകളാണ് കേരളാ ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്.സിയും. ഇടവേളയ്ക്ക് ശേഷം ഹോം ഗ്രൗണ്ടിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ മുഖം രക്ഷിക്കാനെങ്കിലും ചെന്നൈയിനെ തോല്‍പ്പിച്ചേ മതിയാവൂ.

അതേസമയം ആറ് മാസത്തെ വിലക്ക് നേരിടുന്ന എം.പി. സക്കീറും ബംഗുളുരുവിനെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തിന് രണ്ട് മത്സരത്തില്‍ വിലക്ക് വന്ന പ്രതിരോധ താരം പെസിച്ചിനും ഇന്ന് കളത്തിലിറങ്ങാന്‍ കഴിയില്ല. നെലോ വിന്‍ഗാഡയുടെ ശിക്ഷണത്തില്‍ ടീമിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ലീഗിലെ സൂപ്പര്‍ ടീമായ ബംഗുളുരുവിനെതിരെ സമനില പിടിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

സീസണിന്റെ ഇടവേളയ്ക്കുണ്ടായ ട്രാന്‍സ്ഫര്‍ കാലയളവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ. വിനീത് ചെന്നൈയിന്‍ എഫ്.സിയിലേക്ക് ചേക്കേറിയിരുന്നു. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ച് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ചെന്നൈ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. പതിനഞ്ച് മത്സരത്തില്‍ എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് പിറകില്‍ പത്താം സ്ഥാനത്താണ് ചെന്നൈ.