പിഴവ് മനസിലായിട്ടും അനസ് പുറത്തുതന്നെ; ജെയിംസിന് മാനേജ്‌മെന്റിന്റെ അന്ത്യശാസനമെന്ന് സൂചന

ആദ്യകളി മാറ്റി നിര്ത്തിയാല് പ്രതീക്ഷ തരുന്ന ഒരു മത്സരം പോലും കേരള ബ്ലാസ്റ്റേഴ്സിന് പേരെടുത്ത് പറയാനില്ല. ആദ്യ രണ്ട് മത്സരങ്ങളില് പ്രതിരോധം മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും പിന്നീട് കളിമാറുകും ചെയ്തു. പ്രകടനം മോശമായിട്ടും ആദ്യ ഇലവനില് വലിയ മാറ്റങ്ങളൊന്നും വരുത്താന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് തയ്യാറായിട്ടില്ല. ഇനിയും ടീമിന്റെ പ്രകടനം മോശമായാല് ജെയിംസിന് കാര്യങ്ങള് പ്രതികൂലമാകും. നിലനില് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വലിയ സമ്മര്ദ്ദങ്ങള് ജെയിസ് നേരിടുന്നുണ്ട്. വരും മത്സരങ്ങളില് കൂടി മോശപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചാല് ഒരുപക്ഷേ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നേക്കും.
 

കൊച്ചി: ആദ്യകളി മാറ്റി നിര്‍ത്തിയാല്‍ പ്രതീക്ഷ തരുന്ന ഒരു മത്സരം പോലും കേരള ബ്ലാസ്റ്റേഴ്‌സിന് പേരെടുത്ത് പറയാനില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രതിരോധം മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും പിന്നീട് കളിമാറുകും ചെയ്തു. പ്രകടനം മോശമായിട്ടും ആദ്യ ഇലവനില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് തയ്യാറായിട്ടില്ല. ഇനിയും ടീമിന്റെ പ്രകടനം മോശമായാല്‍ ജെയിംസിന് കാര്യങ്ങള്‍ പ്രതികൂലമാകും. നിലനില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വലിയ സമ്മര്‍ദ്ദങ്ങള്‍ ജെയിസ് നേരിടുന്നുണ്ട്. വരും മത്സരങ്ങളില്‍ കൂടി മോശപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചാല്‍ ഒരുപക്ഷേ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നേക്കും.

ഇന്ത്യന്‍ ടീമിന്റെ പ്രതിരോധത്തിലെ വിശ്വസ്തനായ അനസ് എടത്തൊടികയെ ഇതുവരെ മൈതാനത്തിറക്കാന്‍ ജെയിംസ് തയ്യാറാകത്തത് ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ സൂപ്പര്‍ കപ്പിലെ റെഡ് കാര്‍ഡിന് പിറകെ ലഭിച്ച മൂന്നു മത്സരങ്ങളിലെ സസ്‌പെന്‍ഷനാണ് താരത്തിന് ആദ്യം തിരിച്ചടിയായത്. ഇതോടെ, ആദ്യ മൂന്നു കളികളില്‍ നെമാന്യ ലാസിച് പെസിചാണ് ജിങ്കാനൊപ്പം പ്രതിരോധത്തില്‍ അണിനിരന്നത്. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും അനസിനെ കളത്തിലിറക്കാന്‍ ജെയിംസ് തയ്യാറായില്ല.

ഇന്ത്യന്‍നിരയില്‍ വിലയേറി പ്രതിരോധ താരങ്ങളില്‍ ഒരാള്‍കൂടിയാണ് മലപ്പുറം സ്വദേശിയായ അനസ് എടത്തൊടിക. രാജ്യാന്തര മത്സരങ്ങളില്‍ ജിങ്കനൊപ്പം വളരെ മികച്ച പ്രകടനമാണ് സമീപകാലത്ത് അനസ് നടത്തിയിരിക്കുന്നത്. മുന്‍ സീസണുകളില്‍ ഡല്‍ഹി ഡൈനാമോസിനും ജംഷഡ്പൂര്‍ എഫ്.സിക്കും കളിച്ച അനസ് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് നിരന്തരം സമനില വഴങ്ങേണ്ടി വരുന്നതിന് കാരണമെന്ന് നേരത്തെ കോച്ച് തന്നെ വ്യക്തമാക്കിയിരുന്നു. ഗോവയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ അനസ് ആദ്യ ഇലവനിലെത്തുമെന്നാണ് സൂചന.