ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ചെന്നൈ; സെമി ശനിയാഴ്ച കൊച്ചിയിൽ

ഐ.എസ്.എല്ലിൽ സെമി ലൈനപ്പായി. കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിൻ എഫ്സി സെമി മത്സരം ശനിയാഴ്ച കൊച്ചിയിൽ നടക്കും. കൊൽക്കത്ത-ഗോവ മത്സരം സമനിലയിലായതോടെ ഡൽഹി ഡൈനാമോസ് സെമിയിൽ പ്രവേശിക്കാതെ സൂപ്പർ ലീഗിൽ നിന്നും പുറത്തായി.
 

 

കൊച്ചി: ഐ.എസ്.എല്ലിൽ സെമി ലൈനപ്പായി. കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിൻ എഫ്‌സി സെമി മത്സരം ശനിയാഴ്ച കൊച്ചിയിൽ നടക്കും. കൊൽക്കത്ത-ഗോവ മത്സരം സമനിലയിലായതോടെ ഡൽഹി ഡൈനാമോസ് സെമിയിൽ പ്രവേശിക്കാതെ സൂപ്പർ ലീഗിൽ നിന്നും പുറത്തായി. രണ്ടാമത്തെ സെമിയിൽ ഗോവ എഫ്.സി കൊൽക്കത്തയെ നേരിടും.

പതിനാല് മത്സരങ്ങളിൽ നിന്നും 23 പോയിന്റ് നേടി ചെന്നൈയാണ് മുന്നിൽ നിൽക്കുന്നത്. 22 പോയിന്റുമായി ഗോവ രണ്ടാമതാണ്. കൊൽക്കത്തയ്ക്കും കേരളാ ബ്ലാസ്‌റ്റേഴ്‌സിനും യഥാക്രമം 19 പോയിന്റാണ്.