ഐ.എസ്.എൽ: ഡയനാമോസ് ഇന്ന് പൂനെ സിറ്റി എഫ്‌സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഡൽഹി ഡയനാമോസ് പൂനെ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് ഏഴിന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഇറ്റാലിയൻ മിഡ്ഫീൽഡർ അലക്സാൻഡ്രോ ഡെൽപിയറോയുടെ നേതൃത്വത്തിലാണ് ഡൽഹി ഡയനാമോസ് ആദ്യപോരാട്ടത്തിനിറങ്ങുന്നത്. ഫ്രഞ്ച് താരം ഡേവിഡ് ട്രൈസഗെയാണ് പൂനെയുടെ മാർക്വി താരം.
Oct 14, 2014, 13:55 IST

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഡൽഹി ഡയനാമോസ് പൂനെ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് ഏഴിന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഇറ്റാലിയൻ മിഡ്ഫീൽഡർ അലക്സാൻഡ്രോ ഡെൽപിയറോയുടെ നേതൃത്വത്തിലാണ് ഡൽഹി ഡയനാമോസ് ആദ്യപോരാട്ടത്തിനിറങ്ങുന്നത്. ഫ്രഞ്ച് താരം ഡേവിഡ് ട്രൈസഗെയാണ് പൂനെയുടെ മാർക്വി താരം.
ഇന്നലെ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം. 21-ന് ഹോം ഗ്രൗണ്ടായ കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.