ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് ആദ്യവിജയം
ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവികൾക്കും സമനിലയ്ക്കും ശേഷം കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യവിജയം. പുണെ സിറ്റി എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ കന്നിജയം. മലയാളിതാരം സി.എസ് സബീത്തും പെൻ ഓർജിയും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ഡേവിഡ് ട്രെസഗെയായിരുന്നു പുണെയ്ക്കായി ഗോൾ നേടിയത്. ജയത്തോടെ നാലു കളിയിൽ നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കു കയറി.
Oct 30, 2014, 21:24 IST
പൂനെ: ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവികൾക്കും സമനിലയ്ക്കും ശേഷം കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യവിജയം. പുണെ സിറ്റി എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ കന്നിജയം. മലയാളിതാരം സി.എസ് സബീത്തും പെൻ ഓർജിയും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ഡേവിഡ് ട്രെസഗെയായിരുന്നു പുണെയ്ക്കായി ഗോൾ നേടിയത്. ജയത്തോടെ നാലു കളിയിൽ നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കു കയറി.
ലീഗിൽ ഇന്ന് മത്സരമില്ല. നാളെ എഫ്‌സി ഗോവയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും. ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും.