ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സ് ഗോവ എഫ്‌സി പോരാട്ടം ഇന്ന് കൊച്ചിയിൽ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ കൊച്ചിയിലെ ആദ്യമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഗോവ എഫ്സിയെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരം കാണാൻ ബാസ്റ്റേഴ്സ് ഉടമയായ സച്ചിനും എത്തും. മുന്നേറ്റ നിരയിലെ കനേഡിയൻ താരം ഇയാൻ ഹ്യൂമിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. ഐ.എസ്.എല്ലിൽ ഗോൾ നേടിയ ആദ്യ മലയാളിയെന്ന ബഹുമതി നേടിയ സി.എസ് സബീത്ത്, ബ്രസീലിയൻ താരം പെഡ്രോ ഗുസ്മാവോ, മിഗ്വേൽ ഗോൺസാലസ്, ആൻഡ്രു ബാറിക്‌സ് എന്നിവരാണ് മറ്റ് മുന്നേറ്റ പോരാളികൾ.
പോയൻറ് പട്ടികയിൽ പിന്നിട്ട് നിൽക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ഇരുടീമുകൾക്കും ഇപ്പോൾ നാല് പോയന്റാണ് ഉള്ളത്. ഒരു കളി മാത്രം ജയിച്ച ഗോവ പട്ടികയിൽ കേരളത്തിന് പിന്നിൽ അവസാനമാണ്. ഗോവ ഇന്നലെ വൈകിട്ട് 6.30 മുതൽ ഒരു മണിക്കൂറും ബ്ലാസ്റ്റേഴ്‌സ് 8.15 മുതലും സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു.