ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ കേരളത്തിന്റെ സെമി സാധ്യത മങ്ങി. ഇനി ഒമ്പതിന് പൂനെ സിറ്റിയോട് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.
Dec 4, 2014, 22:48 IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ കേരളത്തിന്റെ സെമി സാധ്യത മങ്ങി. ഇനി ഒമ്പതിന് പൂനെ സിറ്റിയോട് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും. ജയം അനിവാര്യമായ മത്സരത്തിൽ ഡേവിഡ് ജെയിംസ്, സന്ദേഷ് ജിങ്കാൻ തുടങ്ങിയ താരങ്ങളില്ലാതെ കളത്തിലിറങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ഗോളടിക്കാനുള്ള നിരവധി അവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കിയത്.
ബ്ലാസ്‌റ്റേഴ്‌സ് ടീം ഉടമ സച്ചിനും മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു. പോയിന്റ് പട്ടികയിൽ 13 കളിയിൽ നിന്നും 16 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനു 14 പോയിന്റാണുള്ളത്.