കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്ലര് രാജിവച്ചു
ഐഎസ്എല്ലിലെ തുടര്ച്ചയായ തോല്വികളില് മനംമടുത്ത് ടീമിന്റെ മുഖ്യ പരിശീലകനായ പീറ്റര് ടെയ്ലര് രാജിവച്ചു. ടീം മാനേജ്മെന്റാണ് ഈ വാര്ത്ത പുറത്തു വിട്ടത്. പരസ്പര ധാരണ പ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സഹ പരിശീലകനായ ട്രെവര് മോര്ഗന് ഇതോടെ ടീമിന്റെ മുഖ്യ പരിശീലകനാകും.
Oct 28, 2015, 18:24 IST
കൊച്ചി: ഐഎസ്എല്ലിലെ തുടര്ച്ചയായ തോല്വികളില് മനംമടുത്ത് ടീമിന്റെ മുഖ്യ പരിശീലകനായ പീറ്റര് ടെയ്ലര് രാജിവച്ചു. ടീം മാനേജ്മെന്റാണ് ഈ വാര്ത്ത പുറത്തു വിട്ടത്. പരസ്പര ധാരണ പ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സഹ പരിശീലകനായ ട്രെവര് മോര്ഗന് ഇതോടെ ടീമിന്റെ മുഖ്യ പരിശീലകനാകും.
ടീം തുടര്‍ച്ചയായി നാല് തോല്‍വികള്‍ വഴങ്ങിയതോടെയാണ് പരിശീലകന്‍ രാജിവച്ചത്. പൂനെ എഫ്‌സിക്കെതിരെ ഇന്നലെയായിരുന്നു അവസാന തോല്‍വി. ഈ മത്സരം വരെയായിരുന്നു ടെയ്‌ലറിന് ടീമിനെ ജയിപ്പിക്കാന്‍ മാനേജ്‌മെന്റ് അവസരം നല്‍കിയിരുന്നത്. ടീമിന് കൃത്യമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താന്‍ കോച്ചിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.