ലാ ലിഗ വേള്‍ഡില്‍ ഇന്ന് അവസാന പോരാട്ടം; കളിക്ക് മുന്‍പ് ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ച് ജിറോണ

ആദ്യ മത്സരത്തില് മെല്ബണ് സിറ്റിയോടേറ്റ കനത്ത തോല്വിക്ക് ജിറോണയോട് കണക്ക് തീര്ക്കാമെന്ന ഡേവിഡ് ജെയിംസിന്റെ കുട്ടികളുടെ മോഹത്തിന്റെ കനത്ത പ്രഹരമേല്പ്പിച്ച മത്സരഫലമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് ആറെണ്ണം അടിച്ചു കയറ്റിയ മെല്ബണ് സിറ്റിയെ ജിറോണ തോല്പ്പിച്ചത് അതേ ഗോള് നിരക്കില്. ഇന്ന് കൊച്ചിയിലെ സ്വന്തം ആരാധകര്ക്ക് മുന്നില് നെഞ്ചിടിപ്പോടെയായിരിക്കും ജിങ്കനും സംഘവും ഇറങ്ങുക. കണ്ടതല്ല, വരാനിരിക്കുന്നതാണ് യഥാര്ത്ഥ കരുത്തര്.
 

കൊച്ചി: ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോടേറ്റ കനത്ത തോല്‍വിക്ക് ജിറോണയോട് കണക്ക് തീര്‍ക്കാമെന്ന ഡേവിഡ് ജെയിംസിന്റെ കുട്ടികളുടെ മോഹത്തിന്റെ കനത്ത പ്രഹരമേല്‍പ്പിച്ച മത്സരഫലമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് ആറെണ്ണം അടിച്ചു കയറ്റിയ മെല്‍ബണ്‍ സിറ്റിയെ ജിറോണ തോല്‍പ്പിച്ചത് അതേ ഗോള്‍ നിരക്കില്‍. ഇന്ന് കൊച്ചിയിലെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നെഞ്ചിടിപ്പോടെയായിരിക്കും ജിങ്കനും സംഘവും ഇറങ്ങുക. കണ്ടതല്ല, വരാനിരിക്കുന്നതാണ് യഥാര്‍ത്ഥ കരുത്തര്‍.

കഴിഞ്ഞ ലാ ലിഗ സീസണില്‍ റയല്‍ മഡ്രിഡിനെ തോല്‍പിച്ചും ബാഴ്‌സലോണയെ വിറപ്പിച്ചിട്ടുമുള്ള ടീമാണ് ജിറോണ. അന്താരാഷ്ട്ര തലത്തില്‍ തന്നെ വമ്പന്‍ ടീമുകളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള ലാ ലിഗയിലെ കുഞ്ഞന്‍ സിംഹം. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നില്‍ ഒരേയൊരു ലക്ഷ്യമെയുള്ള തോല്‍വിയുടെ ആഘാതം പരമാവധി കുറയ്ക്കുക. വിദേശ കളിശൈലികളോടും കളിക്കാരോടും ഇന്ത്യന്‍ രീതിയില്‍ പിടിച്ചു നില്‍ക്കാമെന്നതിന്റെ ടെസ്റ്റ് ഡോസാണ് കഴിഞ്ഞ മത്സരം.

പ്രതിരോധത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സന്തേഷ് ജിങ്കനും മലയാളി അനസ് എടത്തൊടികയും നിന്ന് വിയര്‍ക്കുന്നത് കഴിഞ്ഞ മത്സരത്തില്‍ പ്രകടമായിരുന്നു. ഇന്ന് എന്താകുമെന്ന് കണ്ടറിയാം. ഗോളടിക്കാന്‍ കഴിഞ്ഞില്ല എന്നതിനേക്കാള്‍ വന്‍ മാര്‍ജിനില്‍ തോറ്റു എന്നതായിരുന്നു ആരാധകരെ നിരാശപ്പെടുത്തിയത്. ഇന്ന് പ്രതിരോധത്തിലൂന്നിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുക. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഡേവിഡ് ജെയിംസിന്റെ പരിശീലക തന്ത്രങ്ങള്‍ വിലയിരുത്തപ്പെടാനും ഈ മത്സരം കാരണമാകുമെന്നത് തീര്‍ച്ച.