കോപ അമേരിക്കയിലെ തോല്‍വി: മെസി വിരമിച്ചു

കോപാ അമേരിക്ക ഫൈനലിലെ തോല്വിയെത്തുടര്ന്ന് സൂപ്പര് താരം ലയണല് മെസി താന് രാജ്യാന്തര ഫുട്ബോളില് നിന്ന് വിരമിക്കുന്നതായി പ്രഖ്യാരിച്ചു. മെസിക്ക് പിന്നാലെ ടീമിലെ പ്രമുഖ താരങ്ങളായ അഗ്യൂറോയും മഷരാറോയും വിരമിച്ചു.
 

ന്യൂജഴ്‌സി: കോപാ അമേരിക്ക ഫൈനലിലെ തോല്‍വിയെത്തുടര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസി താന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാരിച്ചു. മെസിക്ക് പിന്നാലെ ടീമിലെ പ്രമുഖ താരങ്ങളായ അഗ്യൂറോയും മഷരാറോയും വിരമിച്ചു.

അര്‍ജന്റീനയുടെ സ്ട്രൈക്കറായ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റി താരമാണ്. മഷരാനോ അര്‍ജന്റീന മധ്യനിരക്കാരനും മെസ്സിക്കൊപ്പം ബാഴ്സലോണയിലെ സഹതാരവുമാണ്.
തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചതായി മെസി പറഞ്ഞു. അര്‍ജന്റീനക്കായി കിരീടം നേടാത്തതില്‍ ദുഖമുണ്ടെന്നും ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

17ാം വയസില്‍ ദേശീയ ടീമിലെത്തിയ മെസിയെന്ന അതുല്യപ്രതിഭക്ക് എന്നാല്‍ ടീമിനായി ഒരു പ്രധാന കിരീടം പോലും നേടിക്കൊടുക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷവും കോപ്പ അമേരിക്ക ഫൈനലില്‍ മെസി നയിച്ച അര്‍ജന്റീന ചിലിയോട് ഷൂട്ടൗട്ടില്‍ തോറ്റിരുന്നു. 2014ലെ ലോകകപ്പിലും അര്‍ജന്റീന ജര്‍മനിയോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.