​ഗ്രേലിഷിനായി 75 മില്യൻ ഓഫറുമായി സിറ്റി; നൂറ് ചോദിച്ച് ആസ്റ്റൺ വില്ല.

ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ഗ്രേലിഷിനായി എഴുപത്തിയഞ്ച് മില്യൻ പൗണ്ട് ഓഫർ വെച്ച് മാഞ്ചസ്റ്റർ സിറ്റി
 

ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ​ഗ്രേലിഷിനായി എഴുപത്തിയഞ്ച് മില്യൻ പൗണ്ട് ഓഫർ വെച്ച് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ നൂറ് മില്യൻ എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വില്ല.​ ​ഗ്രേലിഷിന് ആഴ്ച്ചയിൽ ഒന്നര ലക്ഷം പൗണ്ട് പ്രതിഫലം കിട്ടുന്ന രീതിയിലാണ് പുതിയ ഓഫർ. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് ഇരു ടീമിന്റെ മാനേജുമെന്റുകൾ അറിയിച്ചിട്ടുണ്ട്.

അതേസമയം അടുത്ത വർഷം വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനാണ് പദ്ധതിയെന്ന് ഫ്രഞ്ച് താരം പോൾ പോ​ഗ്ബയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2022ലായിരിക്കും ഭാവി സംബന്ധിച്ച തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. പിഎസ്ജി പോ​ഗ്ബക്കായി കാര്യമായി ശ്രമിക്കുന്നുണ്ട്.

ചെൽസിയുടെ പതിനാറുകാരൻ എമ്രാൻ സോ​ഗ്ളോയെ ടീമിലെത്തിക്കാനുള്ള ബയേൺ ​ശ്രമങ്ങൾ അവസാന ഘട്ടത്തിൽ. സെന്റർ അറ്റാക്കിം​ഗ് മി‍ഡിഫീൽഡർ ആണ് സോ​ഗ്ളോ. നിലവിൽ ബയേൺ അണ്ടർ 17 ടീമിനൊപ്പം പരിശീലനത്തിലാണ് താരം.