നികുതി വെട്ടിപ്പുകേസില്‍ മെസിക്ക് 21 മാസം തടവും 15 ലക്ഷം യൂറോ പിഴയും
നികുതി വെട്ടിപ്പു കേസില് ലയണല് മെസിക്കും പിതാവ് ഹൊറേസിയോ മെസിക്കും 21 മാസത്തെ ജയില് ശിക്ഷ. ഇരുവരും 15 ലക്ഷം യൂറോ പിഴയും അടക്കണം. 53 ലക്ഷം ഡോളര് വെട്ടിച്ചെന്നാണ് ഇരുവര്ക്കുമെതിരേയുള്ള കേസ്. 2006-09 കാലയളവില് തെറ്റായ വിവരങ്ങളടങ്ങിയ റിട്ടേണുകള് സമര്പ്പിച്ചെന്ന ആരോപണവും ഇവര്ക്കെതിരേയുണ്ട്.
Jul 6, 2016, 16:45 IST
ബാഴ്‌സലോണ: നികുതി വെട്ടിപ്പു കേസില് ലയണല് മെസിക്കും പിതാവ് ഹൊറേസിയോ മെസിക്കും 21 മാസത്തെ ജയില് ശിക്ഷ. ഇരുവരും 15 ലക്ഷം യൂറോ പിഴയും അടക്കണം. 53 ലക്ഷം ഡോളര് വെട്ടിച്ചെന്നാണ് ഇരുവര്ക്കുമെതിരേയുള്ള കേസ്. 2006-09 കാലയളവില് തെറ്റായ വിവരങ്ങളടങ്ങിയ റിട്ടേണുകള് സമര്പ്പിച്ചെന്ന ആരോപണവും ഇവര്ക്കെതിരേയുണ്ട്.
ബാഴ്‌സലോണ കോടതിയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയായതിനാല്‍ സ്പാനിഷ് നികുതി നിയമത്തിലെ ഇളവു ലഭിക്കും. അതിനാല്‍ ജയിലില്‍ കഴിയേണ്ടി വരില്ല. സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും കഴിയും.