ഐ.എസ്.എൽ: കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് അരങ്ങേറ്റ മത്സരത്തിനിറങ്ങും. ആദ്യ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഗുവാഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മുതലാണ് മത്സരം. മൈക്കൽ ചോപ്ര, കനേഡിയൻ വംശജൻ ഇയാൻ ഹ്യൂം എന്നിവരിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. വിദേശ താരങ്ങളുടെ മികച്ച നിരയുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകൻ മാർക്വി താരവും ഇംഗ്ലണ്ട് മുൻ ഗോൾകീപ്പറുമായ ഡേവിഡ് ജെയിംസാണ്.
 


ഗുവഹാത്തി:
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് അരങ്ങേറ്റ മത്സരത്തിനിറങ്ങും. ആദ്യ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ഗുവാഹാത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴു മുതലാണ് മത്സരം. മൈക്കൽ ചോപ്ര, കനേഡിയൻ വംശജൻ ഇയാൻ ഹ്യൂം എന്നിവരിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ. വിദേശ താരങ്ങളുടെ മികച്ച നിരയുമായി ഇറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പരിശീലകൻ മാർക്വി താരവും ഇംഗ്ലണ്ട് മുൻ ഗോൾകീപ്പറുമായ ഡേവിഡ് ജെയിംസാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ അത്‌ലറ്റികോ ഡി കൊൽക്കത്ത മൂന്ന് ഗോളുകൾക്ക് മുംബൈ എഫ്‌സിയെ പരാജയപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ പ്രിയങ്കാ ചോപ്ര, സൽമാൻ ഖാൻ, രൺബീർ കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങളും പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഐ.എസ്.എൽ സ്ഥാപക ചെയർപേഴ്‌സൻ നിതാ അംബാനിയാണ് ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായെന്ന് പ്രഖ്യാപിച്ചത്.