പെലെ ഇന്ന് ആശുപത്രി വിട്ടേക്കും
മുത്രാശയത്തിൽ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ ഇന്ന് ആശുപത്രി വിട്ടേക്കും. പെലെയുടെ ആരോഗ്യനില ഇന്നലെ വഷളായതിനെ തുടർന്ന് പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെലെയെ പ്രവേശിപ്പിച്ചത്.
Nov 28, 2014, 09:25 IST
സാവോപോളോ: മുത്രാശയത്തിൽ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ ഇന്ന് ആശുപത്രി വിട്ടേക്കും. പെലെയുടെ ആരോഗ്യനില ഇന്നലെ വഷളായതിനെ തുടർന്ന് പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെലെയെ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 12-ന് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പെലെ വിധേയനായിരുന്നു. തുടർന്ന് 15-ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.