ഫിഫ പ്രസിഡന്റായി സെപ്ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

അഴിമതിയാരോപണങ്ങള്ക്കും വിവാദങ്ങള്ക്കുമിടയില് നടന്ന തെരഞ്ഞെടുപ്പില് അന്താരാഷ്ട്ര ഫുടിബോള് ഫെഡറേഷന്റെ തലപ്പത്തേക്ക് സെപ് ബ്ലാറ്റര് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്ച്ചയായി അഞ്ചാം തവണയാണ് ബ്ലാറ്റര് ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. എതിര് സ്ഥാനാര്ത്ഥിയായിരുന്ന ജോര്ദാന് രാജകുമാരന് അലി ബിന് അല് ഹുസൈന് പിന്മാറിയതോടെയാണ് ബ്ലാറ്റര് തെരഞ്ഞെടുക്കപ്പെട്ടത്.
 

സൂറിച്ച്: അഴിമതിയാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര ഫുടിബോള്‍ ഫെഡറേഷന്റെ തലപ്പത്തേക്ക് സെപ് ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ പിന്മാറിയതോടെയാണ് ബ്ലാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഫിഫ കോണ്‍ഗ്രസില്‍ അംഗങ്ങളായ 209 അസോസിയേഷന്‍ പ്രതിനിധികള്‍ക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. ഇതേത്തുടര്‍ന്ന് അലി ബിന്‍ ഹുസൈന്‍ പിന്മാറുകയായിരുന്നു.

ഫിഫയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒമ്പത് പേരുള്‍പ്പെടെ 14 പേരെ അഴിമതിക്കുറ്റത്തിന് സ്വിസ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ബ്ലാറ്റര്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത്. ബ്ലാറ്റര്‍ സ്ഥാനമൊഴിയണമെന്ന് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.