സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

സ്പാനിഷ് താരം ജെറാര്ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില് നിന്ന് വിരമിച്ചു. റഷ്യയിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. അതേസമയം ക്ലബ് ഫുട്ബോളില് തുടരും. നിലവില് ബാഴ്സലോണയ്ക്ക് വേണ്ടിയാണ് പിക്വെ പന്ത് തട്ടുന്നത്. റഷ്യയിലേറ്റ പരാജയം സ്പാനിഷ് ടീമിനെ ഉടച്ചു വാര്ക്കാന് മാനേജ്മെന്റിനെ നിര്ബന്ധിതരാക്കിയതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
 

മാഡ്രിഡ്: സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. റഷ്യയിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. അതേസമയം ക്ലബ് ഫുട്‌ബോളില്‍ തുടരും. നിലവില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് പിക്വെ പന്ത് തട്ടുന്നത്. റഷ്യയിലേറ്റ പരാജയം സ്പാനിഷ് ടീമിനെ ഉടച്ചു വാര്‍ക്കാന്‍ മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകഫുട്‌ബോള്‍ കണ്ട മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് പിക്വെ. 2010 ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്നു പിക്വെ. പരിശീലകന്‍ ലൂയിസ് എന്റിക്വെയെ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചതായി താരം മാധ്യമങ്ങളോട് പറഞ്ഞു. സ്‌പെയിന്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

2002ല്‍ അരങ്ങേറിയ താരം 102 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ബാഴ്‌സലോണ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് പിക്വെയുടെ കരിയര്‍ ആരംഭിക്കുന്നത്. അക്കാദമിയില്‍ നിന്ന് പിന്നീട് നാഷണല്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ക്ലബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.