അണ്ടര്‍ 17 ലോകകപ്പ്; കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കടമുറികള്‍ ഒഴിയണമെന്ന് ഹൈക്കോടതി

അണ്ടര് 17 ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കടമുറികള് ഒഴിയണമെന്ന് ഹൈക്കോടതി. അടുത്ത മാസമാണ് അണ്ടര് 17 ലോകകപ്പ് മത്സരം കൊച്ചിയില് നടക്കുന്നത്. സുരക്ഷാകാരണങ്ങളാല് കടകള് ഒഴിയണമെന്ന് ഫിഫ നിര്ദേശിച്ചിരുന്നു. ഇതിനെതിരെ കടയുടമകള് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി നിര്ദേശം.
 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കടമുറികള്‍ ഒഴിയണമെന്ന് ഹൈക്കോടതി. അടുത്ത മാസമാണ് അണ്ടര്‍ 17 ലോകകപ്പ് മത്സരം കൊച്ചിയില്‍ നടക്കുന്നത്. സുരക്ഷാകാരണങ്ങളാല്‍ കടകള്‍ ഒഴിയണമെന്ന് ഫിഫ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ കടയുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎ 25 ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ മറ്റു വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റുമെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ കടകളും ഓഫീസുകളും കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്ത മാസം ആറ് മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ബ്രസീലും സ്പെയിനുമുള്‍പ്പെടെ മികച്ച ടീമുകള്‍ കൊച്ചിയില്‍ മത്സരിക്കാനെത്തും. കൊച്ചിയടക്കം ആറ് വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ 24 ടീമുകളാണ് പങ്കെടുക്കുന്നത്.