ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച ബെല്‍ഫോര്‍ട്ട് നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനോ? ചിത്രം വൈറല്‍. സന്നദ്ധ പ്രവര്‍ത്തനത്തിനായി സ്വന്തം ഫൗണ്ടേഷന്‍

ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോള് ആദ്യ സെമിയില് ഡല്ഹി ഡൈനാമോസിന്റെ ഗോള്വല കുലുക്കിയ കേരള ബ്ലാസ്റ്റേഴ്സ സ്ട്രൈക്കര് കെര്വെന്സ് ബെല്ഫോര്ട്ട് സ്വന്തം നാടായ ഹെയ്ത്തിയില് എന്താണ് ചെയ്യുന്നത്? സാധാരണക്കാരനായ ബെല്ഫോര്ട്ട് കോണ്ക്രീറ്റ് പണി വരെ ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല് മീഡിയയില് ആരാധകര് പറയുന്നത്. സ്വന്തം ഫേസ്ബുക്ക് പേജില് ബെല്ഫോര്ട്ട് തന്നെയാണ് കോണ്ക്രീറ്റ് ജോലി ചെയ്യുന്ന ചിത്രങ്ങള് നല്കിയത്. സെമിയില് മികച്ച ഗോള് നേടി ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിച്ച ബെല്ഫോര്ട്ടാണ് ഇപ്പോള് ആരാധകരുടെ താരം. അതോടെ ബെല്ഫോര്ട്ടിന്റെ പഴയ ചിത്രങ്ങള് തപ്പിയെടുത്ത് ചിലര് പ്രചരിപ്പിക്കുയായിരുന്നു. 'നമ്മളിലൊരാളാണ് ബെല്ഫോര്ട്ട്, സാധാരണക്കാരന്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പലരും ഷെയര് ചെയ്യുന്നത്.
 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആദ്യ സെമിയില്‍ ഡല്‍ഹി ഡൈനാമോസിന്റെ ഗോള്‍വല കുലുക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ സ്‌ട്രൈക്കര്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് സ്വന്തം നാടായ ഹെയ്ത്തിയില്‍ എന്താണ് ചെയ്യുന്നത്? സാധാരണക്കാരനായ ബെല്‍ഫോര്‍ട്ട് കോണ്‍ക്രീറ്റ് പണി വരെ ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബെല്‍ഫോര്‍ട്ട് തന്നെയാണ് കോണ്‍ക്രീറ്റ് ജോലി ചെയ്യുന്ന ചിത്രങ്ങള്‍ നല്‍കിയത്. സെമിയില്‍ മികച്ച ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച ബെല്‍ഫോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരുടെ താരം. അതോടെ ബെല്‍ഫോര്‍ട്ടിന്റെ പഴയ ചിത്രങ്ങള്‍ തപ്പിയെടുത്ത് ചിലര്‍ പ്രചരിപ്പിക്കുയായിരുന്നു. ‘നമ്മളിലൊരാളാണ് ബെല്‍ഫോര്‍ട്ട്, സാധാരണക്കാരന്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്.

allowfullscreen

ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന ചരിത്രമാണ് ബെര്‍ഫോര്‍ട്ടിന്റേത്. കരീബിയന്‍ രാജ്യമായ ഹെയ്ത്തിയിലെ ചെറുപട്ടണമായ പെറ്റി ഗോവില്‍ 1992ലാണ് ബെല്‍ഫോര്‍ട്ട് ജനിച്ചത്. ഇപ്പോള്‍ പാവപ്പെട്ടവരെയും അശരണരെയും സഹായിക്കാന്‍ സ്വന്തമായി ഫൗണ്ടേഷനും ബെല്‍ഫോര്‍ട്ട് നാട്ടില്‍ നടത്തുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും അദ്ദേഹം തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണ ഫുട്‌ബോള്‍ കളിക്കാരന്‍ എന്നതിലുപരിയായി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന അക്കാഡമി, പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്ന ബെല്‍ഫോര്‍ട്ട് കെര്‍വെന്‍സ് ഫില്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി ബെല്‍ഫോര്‍ട്ട് പങ്കെടുക്കുന്നു. ഫൗണ്ടേഷനേക്കുറിച്ച് തനിക്ക് ഒട്ടേറെ സ്വപന്ങ്ങളുണ്ടെന്നാണ് ഫേസ്ബുക്ക് പേജില്‍ ബെല്‍ഫോര്‍ട്ട് കുറിച്ചത്.

allowfullscreen

allowfullscreen

ഹെയ്ത്തി ദേശീയ ടീമില്‍ അംഗമായ ബെല്‍ഫോര്‍ട്ട് ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2010ലാണ് ബെല്‍ഫോര്‍ട്ട് അന്താരാഷ്ട്ട്ര മത്സരങ്ങളില്‍ അരങ്ങേറിയത്. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്വന്തം രാജ്യത്തിനു വേണ്ടി കളിച്ചു.

allowfullscreen

ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു കളിക്കാരനായ ഡക്കന്‍സ് നാസനൊപ്പം ഹെയ്ത്തി ദേശീയ ടീമില്‍ ഇപ്പോഴും അംഗമാണ് ബെല്‍ഫോര്‍ട്ട്. വരുന്ന കരീബിയന്‍ കപ്പിലും കോണ്‍കാകാഫ് സ്വര്‍ണ്ണക്കപ്പിലും കളിക്കുന്ന ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ ഒന്നു കൂടിയാണ് ബെല്‍ഫോര്‍ട്ടിന്റേത്.