ലോകകപ്പിൽ ആദ്യമായി ഒരു മലയാളി; ഖത്തർ ടീമിൽ തഹ്സീൻ

തലശ്ലേരി സ്വദേശിയാണ് തഹ്സീൻ
 
ചരിത്രത്തിലാദ്യമായി, ലോകകപ്പിൽ ഒരു മലയാളിയുടെ കാലുകൾ പന്തുതട്ടുന്നു! കണ്ണൂർ തലശ്ലേരി സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ് എന്ന പത്തൊൻപതുകാരനാണ് ഖത്തറിന്റെ ജഴ്സിയിൽ മൈതാനത്തിറങ്ങുന്നത്. ഖത്തറിന്റെ 26 അംഗ ടീമിൽ ഇടം നേടിയ തഹ്സിൻ, ഒരു ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന ചരിത്രത്തിലേക്കാണ് ബൂട്ടു കെട്ടുന്നത്.