എൽദോസിനും ട്രീസക്കും ജി.വി. രാജ പുരസ്കാരം

മൂ​ന്ന്​ ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്കാ​രം
 

കാ​യി​ക മേ​ഖ​ല​യി​ലെ ക​ഴി​വ്​ പ​രി​ഗ​ണി​ച്ച്​ ന​ൽ​കു​ന്ന 2025-’26 ലെ ​ജി.​വി. രാ​ജ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.​ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ട്രി​പ്പി​ൾ ജം​പ്​ താ​രം എ​ൽ​ദോ​സ്​ പോ​ളും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബാ​ഡ്​​മി​ൻ​റ​ൺ താ​രം ട്രീ​സ ജോ​ളി​യും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. കാ​യി​ക മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ, മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ, കാ​യി​ക പ​രി​ശീ​ല​ക​ർ തു​ട​ങ്ങി 14 മേ​ഖ​ല​ക​ളി​ലാ​ണ് അ​വാ​ർ​ഡ്. മൂ​ന്ന്​ ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്കാ​രം.

ട്രി​പ്പി​ൾ ജം​പി​ൽ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ സ്വ​ർ​ണ​മെ​ഡ​ലു​ൾ​പ്പെ​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​നാ​ണ്​ എ​ൽ​ദോ​സ് പോ​ളി​നെ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​ഷ്യ​ൻ വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ് സ്വ​ർ​ണ​വും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ടീം ​വെ​ള്ളി​യും വ​നി​ത ഡ​ബി​ൾ​സ് വെ​ങ്ക​ല​വും ഏ​ഷ്യ​ൻ മി​ക്സ‌​ഡ് ടീം ​വെ​ങ്ക​ല​വും നേ​ടി​യ​തി​ലൂ​ടെ ഇ​ന്ത്യ​ൻ ബാ​ഡ്മ‌ി​ന്‍റ​ണി​ൽ ശ്ര​ദ്ധേ​യ മി​ക​വ് തെ​ളി​യി​ച്ച​തി​നാ​ണ്​ ട്രീ​സ ജോ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു മെ​മോ​റി​യ​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡി​ന്​ ഡോ. ​പി.​ടി. ജോ​സ​ഫ്​ അ​ർ​ഹ​നാ​യി. ര​ണ്ടു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്കാ​രം. ആ​ൻ​സി സോ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ അ​നൂ​പ് ജോ​സ​ഫി​നെ മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ്​ പു​ര​സ്കാ​രം. ഡോ. ​സി.​എ​സ്. സ​ദാ​ന​ന്ദ​നാ​ണ്​ കോ​ള​ജ്​ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക​ൻ.