ഓൺലൈനിൽ ലോകകപ്പ് കാണാനുള്ള മാർഗ്ഗങ്ങൾ

ഓൺലൈനിൽ കുറഞ്ഞ ചിലവിൽ ലോകകപ്പ് ക്രിക്കറ്റ് കാണാനുള്ള അവസരമൊരുക്കി സ്റ്റാർ സ്പോർട്സ് രംഗത്ത്. ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേക്ഷണ ചുമതലയുള്ള സ്റ്റാർ സ്പോർട്സ് തങ്ങളുടെ ഓൺലൈൻ വെബ്സൈറ്റിലൂടെയാണ് ഇതിനുള്ള അവസരമൊരുക്കുന്നത്.
 


മുംബൈ:
ഓൺലൈനിൽ കുറഞ്ഞ ചിലവിൽ ലോകകപ്പ് ക്രിക്കറ്റ് കാണാനുള്ള അവസരമൊരുക്കി സ്റ്റാർ സ്‌പോർട്‌സ് രംഗത്ത്. ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേക്ഷണ ചുമതലയുള്ള സ്റ്റാർ സ്‌പോർട്‌സ് തങ്ങളുടെ ഓൺലൈൻ വെബ്‌സൈറ്റിലൂടെയാണ് ഇതിനുള്ള അവസരമൊരുക്കുന്നത്.

സ്റ്റാർ സ്‌പോർട്‌സിന്റെ സബ്‌സ്‌ക്രിപ്ഷൻ പേജിൽ പോയാൽ വിവരങ്ങൾ ലഭ്യമാകും. 120 രൂപ നൽകിയാൽ 53 കളികൾ കാണാൻ സാധിക്കും. തുടർന്ന് ബൈ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത് പണം അടയ്ക്കാം. രജിസ്റ്റർ ചെയ്ത കഴിഞ്ഞാൽ പിന്നീട് ലോഗിൻ ചെയ്ത് സൈറ്റിൽ പ്രവേശിക്കാം.

അമേരിക്കയിലുള്ളവർക്ക് ഇഎസ്പിഎൻ സൈറ്റിലൂടെ കളി കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. 49 കളികൾ കാണാൻ 99.99 ഡോളറാണ് നൽകേണ്ടത്. യുകെയിൽ സ്‌കൈ സ്‌പോർട്‌സിനാണ് ഔദ്യോഗിക സംപ്രേക്ഷണത്തിന്റെ ചുമതല. സ്‌കൈ ഗോയുടെ സൈറ്റ് വഴി യുകെയിലുള്ളവർക്ക് മാച്ചുകൾ കാണാം. ഒരു ദിവസത്തേ പാക്കേജിന് 6.99 യൂറോയും ഒരാഴ്ച്ചത്തേക്ക് 10.99 യൂറോയുമാണ് നൽകേണ്ടത്.

സ്റ്റാർ സ്‌പോർട്‌സിന്റെ ആപ്പ് വഴിയും കളി കാണാൻ സാധിക്കും.

ഇന്ത്യക്ക് തകർപ്പൻ ജയം