ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില വർദ്ധിപ്പിച്ചു; പുതുക്കിയ വില 2000 കോടിയെന്ന് ബിസിസിഐ

 

പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായി ബിസിസിഐ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. അടുത്ത സീസൺ മുതൽ രണ്ട് ടീമുകളെ കൂടി അധികമായി ഉൾപ്പെടുത്തി ആകെ 10 ഐപിഎൽ ടീമുകളാക്കാനാണ് ബിസിസിഐയുടെ തീരുമാനം. ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വരുന്ന സീസണില്‍ 74 മത്സരങ്ങളാണ് ഐപിഎല്ലിലുണ്ടാവുക. നിലവില്‍ എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളാണുള്ളത്.  

പുതിയ ടീമുകളുടെ അടിസ്ഥാന വില 1700 കോടി രൂപയായിരിക്കും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് 2000 കോടിയായി നിശ്ചയിച്ചതായി ബിസിസിഐ  വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അഹ്മദാബാദ്, ലക്നൗ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പുതിയ ടീമുകൾക്കായി മുൻനിരയിലുള്ളത്. കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയെപ്പറ്റി ചില അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിക്കാവുന്ന ഒരു റിപ്പോർട്ടും ഇക്കാര്യത്തിൽ വന്നിട്ടില്ല.