നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി

23 പന്തിൽ 56 റൺസെടുത്ത സഞ്ജുവാണ് ടോപ് സ്കോറർ
 

ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചി​ൽ പ്ര​തീ​ക്ഷി​ച്ച പോ​ലെ റ​ണ്ണൊ​ഴു​കി​യ​പ്പോ​ൾ ഇ​ന്ത്യ​ക്കെ​തിരെ നാ​ലാം ട്വ​ന്റി മ​ത്സ​ര​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് 24 റൺസ് ജയം. ​

വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ ഇന്ത്യൻ മറുപടി 19.3 ഓവറിൽ 223 റൺസിലൊതുങ്ങി. ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസൺ കൂറ്റൻ അടികളോടെ ഉജ്ജ്വല തുടക്കമാണ് നൽകിയത്.

23 പന്തിൽ 56 റൺസെടുത്ത സഞ്ജു തന്നെയാണ് ടോപ് സ്കോറർ. 20 പന്തിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും 25 പന്തിൽ 43 റൺസെടുത്ത തിലക് വർമയും മികച്ച പ്രകടനം നടത്തിയെങ്കിലും ജയിക്കാൻ അത് മതിയാകുമായിരുന്നില്ല.

ഉ​ജ്ജ്വ​ല ഫോം ​തു​ട​രു​ന്ന ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും ഇ​ത്ത​വ​ണ​ത്തെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലെ നാ​ലാ​മ​ത്തെ​യും സെ​ഞ്ച്വ​റി ക​ണ്ടെ​ത്തി​യ​താ​ണ് വി​ൻ​ഡീ​സ് ഇ​ന്നി​ങ്സി​ലെ സ​വി​ശേ​ഷ​ത.