അടുത്ത ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽ

2016ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഐ.സി.സി തീരുമാനിച്ചു. ദുബായിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മാർച്ച് 11 മുതൽ ഏപ്രിൽ മൂന്ന് വരെയാണ് മത്സരങ്ങൾ നടക്കുക.
 


ന്യൂഡൽഹി: 
2016ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഐ.സി.സി തീരുമാനിച്ചു. ദുബായിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മാർച്ച് 11 മുതൽ ഏപ്രിൽ മൂന്ന് വരെയാണ് മത്സരങ്ങൾ നടക്കുക. ഫൈനലിൽ വിജയികളെ നിർണയിക്കാൻ ആവശ്യമെങ്കിൽ സൂപ്പർ ഓവർ സംവിധാനം പ്രയോജനപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. മത്സരം സമനിലയിലാകുകയാണെങ്കിലാണ് സൂപ്പർ ഓവർ പ്രയോജനപ്പെടുത്തുക.

2019ലെ ലോകകപ്പ്് ഇംഗ്ലണ്ടിൽ നടത്താനും തീരുമാനമായി.