ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

കണ്ണുകൾ സഞ്ജുവിലേക്ക്
 

ആ​വ​ർ​ത്തി​ച്ച് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും റ​ൺ​സ​ടി​ക്കാ​ൻ പി​ശു​ക്ക് കാ​ണി​ക്കു​ന്ന സ​ഞ്ജു സാം​സ​ൺ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി നി​ൽ​ക്കെ, ഇ​ന്ത്യ​യും വി​ൻ​ഡീ​സും വീ​ണ്ടും പോ​ർ​മു​ഖ​ത്ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20​ക്ക് റാ​ഞ്ചി വേ​ദി​യൊ​രു​ക്കു​മ്പോ​ൾ ക​ണ്ണു​ക​ളെ​ല്ലാം മ​ല​യാ​ളി ഓ​പ​ണ​ർ സ​ഞ്ജു സാം​സ​ണി​ലേ​ക്കാ​ണ്.

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടെ അ​വ​സാ​ന നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും സ​ഞ്ജു വ​ലി​യ തോ​ൽ​വി​യാ​യി​രു​ന്നു. 9,7,2,11 എ​ന്നി​ങ്ങ​നെ നേ​ടി​യ​ത് 29 റ​ൺ​സ്. ജ​പ്പാ​നി​ൽ തോ​റ്റ താ​ര​ത്തി​ൽ വീ​ണ്ടും വി​ശ്വ​സി​ച്ച ഗം​ഭീ​റി​നെ​യാ​ണ് സ​ഞ്ജു തോ​ൽ​പി​ക്കു​ന്ന​തെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​യ​രു​ന്ന വി​മ​ർ​ശ​നം. അ​വ​സ​രം കാ​ത്ത് കൗ​മാ​ര വി​സ്മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി പു​റ​ത്തി​രി​പ്പു​ള്ള​പ്പോ​ഴാ​ണ് സ​ഞ്ജു വീ​ണ്ടും വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും വി​മ​ർ​ശ​ന​മു​യ​രു​ന്നു. എ​ന്നാ​ൽ, തി​ടു​ക്ക​പ്പെ​ട്ടൊ​രു മാ​റ്റ​ത്തി​ന് ഗം​ഭീ​ർ ത​യാ​റാ​വി​ല്ല. അ​ഭി​ഷേ​കി​നൊ​പ്പം സ​ഞ്ജു ത​ന്നെ ഇ​ന്നും ഓ​പ​ണി​ങ്ങി​ലെ​ത്തു​മ്പോ​ൾ, ആ ​ബാ​റ്റ് തീ​പ്പി​ടി​ക്ക​ട്ടേ​യെ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​വും പ്രി​യ​പ്പെ​ട്ട​വ​ർ. ക​ഴി​ഞ്ഞ ട്വ​ന്റി20 ലോ​ക​ക​പ്പ് ഒ​റ്റ​യാ​ൻ പോ​രാ​ട്ട​ത്തി​ലൂ​ടെ ഇ​ന്ത്യ​ക്ക് സ​മ്മാ​നി​ച്ച സ​ഞ്ജു​വി​ൽ ടീം ​മാ​നേ​ജ്മെ​ന്റി​ലും ഇ​ര​ട്ടി വി​ശ്വാ​സം. 15കാ​ര​ൻ പ​യ്യ​ന് കൂ​ടു​ത​ൽ സ​മ്മ​ർ​ദം ന​ൽ​കേ​ണ്ടെ​ന്ന മാ​നേ​ജ്മെ​ന്റ് ബോ​ധ്യ​വും സ​ഞ്ജു​വി​ന് തു​ണ​യാ​ണ്.

വി​ജ​യം ആ​വ​ർ​ത്തി​ച്ച് പ​ര​മ്പ​ര​യി​ൽ ലീ​ഡ് പി​ടി​ക്കാ​നാ​ണ് ഇ​ന്ത്യ റാ​ഞ്ചി​യി​ലെ​ത്തു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​റി​ന്റെ തി​രി​ച്ചു​വ​ര​വ് സൂ​ച​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു ല​ഖ്നോ​വി​ലെ ആ​ദ്യ അ​ങ്കം. സെ​ഞ്ച്വ​റി​യു​മാ​യി താ​രം ഇ​ന്ത്യ​ക്ക് അ​നാ​യാ​സ വി​ജ​യ​മൊ​രു​ക്കി.