ഇന്ത്യയ്ക്ക് അഞ്ചാം ജയം
ലോകകപ്പിൽ അയർലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. അയർലണ്ട് ഉയർത്തിയ 260 റൺസ് എന്ന വിജയലക്ഷ്യം 36.5 ഓവറിൽ ഇന്ത്യ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം നേടിയത്.
Mar 10, 2015, 13:18 IST
ഹാമിൽട്ടൺ: ലോകകപ്പിൽ അയർലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. അയർലണ്ട് ഉയർത്തിയ 260 റൺസ് എന്ന വിജയലക്ഷ്യം 36.5 ഓവറിൽ ഇന്ത്യ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം നേടിയത്. ശിഖർ ധവാന്റെ സെഞ്ച്വറിയും രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയും ഇന്ത്യയ്ക്ക് വിജയം അനായാസമാക്കി. ഉപനായകൻ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.