വിദേശമണ്ണിലെ ജയത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പുതുവത്സരത്തിലേക്ക്; ദക്ഷിണാഫ്രിക്കയെ തകർത്തത് 113 റൺസിന്
Dec 30, 2021, 17:52 IST
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 113 റൺസ് വിജയം. 305 റൺസ് പിന്തുടർന്ന ആതിഥേയർ 191 റൺസിന് പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തി ജസ്‌പിർ ബുംമ്ര, മുഹമ്മദ് ഷാമി എന്നിവരും 2 വിക്കറ്റ് വീതം വീഴ്ത്തിയ സിറാജ്, അശ്വിൻ എന്നിവരും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 77 റൺസ് നേടിയ നായകൻ എൽഗർ മാത്രമാണ് പൊരുതിയത്. ബാവുമ പുറത്താകാതെ 35 റൺസ് നേടി.
സ്കോർ: ഇന്ത്യ 327 & 174, ദക്ഷിണാഫ്രിക്ക 197 & 191
ആദ്യ ഇന്നിഗ്‌സിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ കെഎൽ രാഹുൽ ആണ് കളിയിലെ താരം. 2018ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഒരു കലണ്ടർ വർഷത്തിൽ വിദേശ മണ്ണിൽ 4 ടെസ്റ്റ് വിജയിക്കുന്നത്.