ക്രിക്കറ്റിൽ ഇന്ത്യയുടെ ബാറ്റിങ്ങ് മെച്ചപ്പെടണം; രാഹുൽ ​ദ്രാവിഡ്

 


ഫ്ലോറി‍ഡ: പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ബാറ്റിങ്ങ് മെച്ചപ്പെ‌ടണമെന്ന് പരിശീലകൻ രാഹുൽ ​ദ്രാവിഡ്. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പര കൈവിട്ടതിന് ശേഷമാണ് ദ്രാവിഡിന്റെ പ്രതികരണം. ഇന്ത്യയുടെ ഏകദിന ടീം ട്വന്റി 20 കളിക്കുന്ന ടീമിൽ നിന്നും വ്യത്യസ്തമാണ്. പക്ഷേ മുന്നോട്ട് പോകുമ്പോൾ ചില മേഖലകളിൽ തിരുത്തൽ വരുത്തേണ്ടതുണ്ട്. ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുമെന്നു രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

ഇന്ത്യൻ ടീം യുവതാരങ്ങളുടെ നിരയാണെന്നും രാഹുൽ ദ്രാവിഡ് ചൂണ്ടിക്കാട്ടി. മത്സരങ്ങൾ ചിലപ്പോൾ പരാജയപ്പെട്ടേക്കാം. 2-0 ത്തിന് പിന്നിൽ ആയതിന് ശേഷമാണ് ഇന്ത്യൻ ടീമിന്റെ തിരിച്ചുവരവ്. അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. അതിനാൽ അവസാന മത്സരത്തിലെ തോൽവി നിരാശപ്പെടുത്തിയെന്നും ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.