അണ്ടർ20 ലോക അതിലറ്റിക്സ് ലോങ്ങ്‌ജമ്പിൽ ഇന്ത്യയുടെ ഷൈലി സിംഗിന് വെള്ളി
Aug 22, 2021, 21:10 IST
കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്ക് മീറ്റില്‍ ലോങ്ങ്ജംമ്പില്‍ ഇന്ത്യന്‍ താരം ഷൈലി സിംഗിന് വെള്ളി.
ഒരു സെന്‍റീമീറ്റർ വ്യത്യാസത്തിലാണ് ഷൈലിക്ക് സ്വർണ്ണം നഷ്ടമായത്. ഷൈലി 6.59 മീറ്റർ ചാടിയപ്പോള്‍ ഒന്നാമതെത്തിയ സ്വീഡന്‍റെ മജ അസ്‌കാജ് 6.60 മീറ്ററാണ് ചാടിയത്.
ബാംഗ്ലൂരിലെ അഞ്ജു ബോബി അക്കാദമിയിൽ നിന്നുള്ള ഷൈലി ഉത്തർ പ്രാദേശിലെ ജാൻസി സ്വദേശിനിയാണ്. ദ്രോണാചാര്യ അവാർഡ് നേടിയിട്ടുള്ള റോബർട്ട് ബോബി ജോർജ് ആണ് പരിശീലിപ്പിക്കുന്നത്