ഐ.സി.സി അധ്യക്ഷൻ മുസ്തഫ കമാൽ രാജിവച്ചു

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അധ്യക്ഷ സ്ഥാനത്ത് നിന്നും ബംഗ്ലാദേശ് സ്വദേശി മുസ്തഫ കമാൽ രാജിവച്ചു.
 

 

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അധ്യക്ഷ സ്ഥാനത്ത് നിന്നും ബംഗ്ലാദേശ് സ്വദേശി മുസ്തഫ കമാൽ രാജിവച്ചു. ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയക്ക് എൻ. ശ്രീനിവാസൻ ട്രോഫി കൈമാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് രാജി.

ഓസ്‌ട്രേലിയക്കു കിരീടം കൈമാറിയ ശ്രീനിവാസന്റെ നടപടി ചട്ടലംഘനമാണെന്ന് ധാക്കയിൽ ഒരു ബംഗ്ലാദേശി ചാനലിനു നൽകിയ അഭിമുഖത്തിൽ മുസ്തഫ ആരോപിച്ചു. ചട്ടമനുസരിച്ച് താനായിരുന്നു ട്രോഫി കൈമാറേണ്ടത്. ഇക്കാര്യങ്ങളേക്കുറിച്ച് ഐ.സി.സി അന്വേഷിക്കണമെന്നും മുസ്തഫ പറഞ്ഞു. ഇന്ത്യ ബംഗ്ലാദേശ് ക്വാർട്ടർ മത്സരത്തിൽ ഓപ്പണർ രോഹിത് ശർമയെ ഔട്ട് വിളിക്കാതെ അമ്പയർ അലീം ദർ ഒത്തുകളിക്കുകയായിരുന്നുവെന്നും മുസ്തഫ ആരോപിച്ചിരുന്നു.