ഐപിഎൽ വാതുവെയ്പ്: വിവിധ നഗരങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

ഐ.പി.എൽ മത്സരങ്ങളിൽ വാതുവെയ്പ്പ് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഡൽഹി, ജയ്പുർ, മുംബൈ, എന്നിവിടങ്ങളിലാണു പരിശോധന നടക്കുന്നത്.
 

ന്യൂഡൽഹി: ഐ.പി.എൽ മത്സരങ്ങളിൽ വാതുവെയ്പ്പ് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഡൽഹി, ജയ്പുർ, മുംബൈ, എന്നിവിടങ്ങളിലാണു പരിശോധന നടക്കുന്നത്.

നേരത്തെ നടത്തിയ റെയ്ഡിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി വാതുവയ്പ്പുകാരെ പിടികൂടിയിരുന്നു. ഇത്തവണ നടന്ന മത്സരങ്ങളിൽ വാതുവയ്പ്പു നടന്നതായാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതരുടെ വിലയിരുത്തൽ. വരുന്ന രണ്ടു ദിവസം കൂടി റെയ്ഡ് തുടരുമെന്നാണ് ലഭിക്കുന്ന വിവരം.