ഡാൽമിയ ബിസിസിഐ അധ്യക്ഷൻ
ജഗ്മോഹൻ ഡാൽമിയയെ ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന ജനറൽബോഡി യോഗത്തിലാണ് ഡാൽമിയയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ശ്രീനിവാസൻ പക്ഷത്തിന്റെ പ്രതിനിധിയായാണ് ഡാൽമിയ മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കിലും
Mar 2, 2015, 10:54 IST
ചെന്നൈ: ജഗ്‌മോഹൻ ഡാൽമിയയെ ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന ജനറൽബോഡി യോഗത്തിലാണ് ഡാൽമിയയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ശ്രീനിവാസൻ പക്ഷത്തിന്റെ പ്രതിനിധിയായാണ് ഡാൽമിയ മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കിലും ശരത് പവാർ പക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് ഡാൽമിയ മാത്രമാണ് നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്. അനിരുദ്ധ് ചൗധരിയെ ട്രഷററായി തെരഞ്ഞെടുത്തു. സെക്രട്ടറിയായി സഞ്ജയ് പട്ടേൽ തന്നെ തുടരും.
ബിസിസിഐ മുൻ അധ്യക്ഷനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ഡാൽമിയക്ക് കിഴക്കൻ മേഖലയിലെ ആറ് അസോസിയേഷനുകളുടേയും പിന്തുണയുണ്ടായിരുന്നു. മികച്ച സംഘാടകനായ ഡാൽമിയയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത്.