ഐ.സി.സി തലപ്പത്ത് ജയ് ഷാ വീണ്ടും

 ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ചെയർമാൻ സ്ഥാനത്ത് രണ്ടാം ഊഴം ഉറപ്പിച്ച് ജയ് ഷാ. എതിരില്ലാതെയാണ് മുൻ ബി.സി.സി.ഐ സെക്രട്ടറി കൂടിയായ ജയ് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ഐ.സി.സി ബോർഡ്, കമ്മിറ്റി യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തിങ്കളാഴ്ച (നവംബർ 16) ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.

ഐ.സി.സി ഡയറക്ടർമാർ മുന്നോട്ടുവെച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജയ് ഷായുടെ പുനർനിയമനം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണ് തീരുമാനത്തിന് പിന്നിലെന്ന് ഐ.സി.സി വ്യക്തമാക്കി. ക്രിക്കറ്റിന്റെ ആഗോള വളർച്ചയും വാണിജ്യ വികസനവും ലക്ഷ്യമിട്ടുള്ള നിർണായക ഘട്ടത്തിൽ നേതൃത്വത്തിലെ തുടർച്ച ഉറപ്പാക്കുന്നതാണ് നടപടിയെന്നും ഐ.സി.സി അറിയിച്ചു.