കെ.എൽ രാഹുൽ തിളങ്ങി; കൊൽക്കത്തയെ തകർത്ത് പ്ലേ ഓഫ് സാധ്യത നിലനിർത്തി പഞ്ചാബ്

 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിം​ഗ്സ് ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. നായകൻ കെ.എൽ രാഹുലിന്റെ അർദ്ധ സെഞ്ച്വറിയും മായങ്ക് അ​ഗർവാളിന്റെ പ്രകടനവുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ടോസ് നേടിയ പഞ്ചാബ് ഫീൽഡിം​ഗ് തെരഞ്ഞെടുത്തു. കൊൽക്കത്തക്ക് ഓപ്പണർ ശുഭ്മാൻ ​ഗില്ലിനെ(7) പെട്ടന്ന് നഷ്ടമായെങ്കിലും വെങ്കിടേഷ് അയ്യരും, തൃപതിയും ചേർന്ന് ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചു. അയ്യർ 49 പന്തിൽ 67 റൺസും തൃപതി 26 പന്തിൽ 34 റൺസും നേടി. നീതീഷ് റാണ 18 പന്തിൽ 31 റൺസെടുത്തു. 20 ഓവറിൽ ടീം ഏഴ് വിക്കറ്റിന് 165 റൺസാണ് നേടിയത്. അർഷദീപ് സിം​ഗ് 3 വിക്കറ്റും രവി ബിഷ്ണോയ് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ പഞ്ചാബ് കിം​ഗ്സിന് ഓപ്പണർമാർ 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പവർ പ്ലേയിൽ 46 റൺസെടുത്തു. മായങ്ക് 27 പന്തിൽ 40ഉം രാഹുൽ 55 പന്തിൽ 67റൺസും നേടി. 9 പന്തിൽ 22 റൺസ് നേടിയ ഷാരൂഖ് ഖാനാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. 19.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയത്തിലെത്തിച്ചത്.