ധോണിയുടെ കുട്ടിക്ക് പേരിട്ടു
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ഗധോണിയുടെ കുട്ടിക്ക് സിവ (Ziva) എന്ന് പേരിട്ടു. ധോണിയുടെ ഭാര്യ സാക്ഷി സിങ് ട്വിറ്ററിലൂടെയാണ് പേരിട്ട കാര്യം അറിയിച്ചത്. കുട്ടി ജനിച്ച സന്തോഷത്തിൽ സഹകളിക്കാർക്കും ടീം മാനേജ്മെന്റിനും ധോണി പാർട്ടി നൽകിയെന്നാണ് റിപ്പോർട്ട്.
Feb 9, 2015, 17:27 IST
ഗുർഗാവ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ കുട്ടിക്ക് സിവ (Ziva) എന്ന് പേരിട്ടു. ധോണിയുടെ ഭാര്യ സാക്ഷി സിങ് ട്വിറ്ററിലൂടെയാണ് പേരിട്ട കാര്യം അറിയിച്ചത്. കുട്ടി ജനിച്ച സന്തോഷത്തിൽ സഹകളിക്കാർക്കും ടീം മാനേജ്മെന്റിനും ധോണി പാർട്ടി നൽകിയെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ധോണിയുടെ ഭാര്യ സാക്ഷി, ഗുർഗാവിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. മുപ്പത്തി മൂന്നുകാരനായ ധോണി ലോകകപ്പ് ക്രിക്കറ്റിനായുള്ള പരിശീലനത്തിന്റെ ഭാഗമായി ഇപ്പോൾ ഓസ്‌ട്രേലിയയിലാണ്. 2010 ജൂലൈ 4നാണ് സാക്ഷിയും ധോണിയും വിവാഹിതരായത്.