ബാലൺദ്യോർ ഏഴാം തവണയും മെസിക്ക്
ബാലൺദ്യോർ പുരസ്ക്കാരം ലയണൽ മെസി ഏഴാം തവണയും സ്വന്തമാക്കി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ചെൽസി താരം ഇറ്റലിയുടെ ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.
ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ജോര്‍ജീന്യോ ഉള്‍പ്പടെ 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
ബാഴ്സലോണ താരം അലക്സിയ പുറ്റലാസാണ് മികച്ച വനിതാ താരം. മികച്ച യുവതാരമായി ബാഴ്സയുടെ സ്പാനിഷ് താരം പെഡ്രി ഗോൺസാലസിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള പ്രത്യേക പുരസ്കാരം ലെവൻഡോവ്സ്കി നേടി മികച്ച ഗോൾ കീപ്പർക്കുള്ള യാചിൻ ട്രോഫി ഇറ്റാലിയൻ താരമായ ജിയലുയിലി ഡോണരുമക്കാണ്.
ഏറ്റവും കൂടുതൽ ബാലൺദ്യോർ സ്വന്തമാക്കിയ താരവും മെസ്സിയാണ്. അഞ്ച് ബാലൺദ്യോർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തൊട്ടു പിന്നിൽ.