ഐ.പി.എൽ കോഴ: ശ്രീനിവാസനും മെയ്യപ്പനും തലയൂരി

ഐ.പി.എൽ ഒത്തുകളിയിൽ ഐ.സി.സി ചെയർമാൻ എൻ. ശ്രീനിവാസന് പങ്കില്ലെന്ന് മുകുൾ മുദ്ഗൽ റിപ്പോർട്ട്. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ ഒത്തുകളിച്ചതിന് തെളിവില്ലെന്നും എന്നാൽ ഇടനിലക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. രാജസ്ഥാൻ റോയൽസ് ടീമുടമ രാജ് കുന്ദ്ര ഐ.പി.എൽ ചട്ടങ്ങൾ ലംഘിച്ചു. രാജ് കുന്ദ്രയും ഐ.പി.എൽ മുൻ സി.ഇ.ഒ സുന്ദർരാജനും നിരന്തരമായി വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 
ന്യൂഡൽഹി: 

റിപ്പോർട്ടിൽ പരാമർശിച്ച ഏഴു പേരുടെ പേരുകൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി പരസ്യപ്പെടുത്തിയിരുന്നു. കളിക്കാരുടേതൊഴികെയുള്ള പേരുകൾ വെളിപ്പെടുത്താമെന്നാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി പുറത്ത് വിട്ട പട്ടികയിൽ ശ്രീനിവാസൻ, മെയ്യപ്പൻ, രാജ് കുന്ദ്ര, സുന്ദർരാജൻ, സ്റ്റുവാർട്ട് ബിന്നി, ഒവൈസ് ഷാ, സാമുവൽ ബദ്രി എന്നിവരുൾപ്പെട്ടിരുന്നു. ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും പൊതുയോഗവും നീട്ടി വയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.