ഗെയിംസ് ആരോപണങ്ങൾ പരിശോധിക്കണം: സുധീരൻ

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. ഗെയിംസിനുശേഷം ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കണം. ഏത് ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും സുധീരൻ പറഞ്ഞു.
 


തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. ഗെയിംസിനുശേഷം ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കണം. ഏത് ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും സുധീരൻ പറഞ്ഞു.

ഗെയിംസിന്റെ മുഴുവൻ ധനവിനിയോഗത്തെക്കുറിച്ചും ഓഡിറ്റിംഗ് നടത്താൻ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മുൻഗണനാ ക്രമത്തിനു വിരുദ്ധമായി ദേശീയ ഗെയിംസ് പൂർത്തിയായി 45 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തോട് ആവശ്യപ്പെടുമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

ദേശീയ ഗെയിംസിന്റെ സമാപന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ചെലവു കുറയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011ൽ തീരുമാനിച്ച അതേ നിരക്കിലായിരിക്കും 2015ൽ തുക വിനിയോഗിക്കുക. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയർന്ന മുഴുവൻ കാര്യങ്ങളും മന്ത്രിസഭായോഗം ചർച്ചചെയ്തു. ദേശീയ ഗെയിംസിൽ കായിക താരങ്ങൾക്കായി എത്തിയ ഒരു ഉപകരണവും പാഴാക്കില്ല. ചില കാര്യങ്ങളിൽ നടപടിക്രമം പാലിച്ചു കായിക ഉപകരണങ്ങൾ വാങ്ങാൻ ശ്രമിച്ചതാണ് ഇവ സമയത്തു ലഭിച്ചില്ലെന്ന ആരോപണത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.