ഖാംനഈയുടെ മരണവാർത്ത; പൊട്ടിക്കരഞ്ഞ് ഇറാന്‍ ടെലിവിഷന്‍ അവതാരകന്‍
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണവാർത്ത വായിക്കുന്നതിനിടെ പൊട്ടികരഞ്ഞ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവതാരകന്‍. അദ്ദേഹത്തിന്‍റെ വിയോഗവാർത്ത അങ്ങേയറ്റം വികാരാധീനനായാണ് അവതാരകന്‍ ലോകത്തെ അറിയിച്ചത്.
`അചഞ്ചലമായ ഇസ്ലാമിക സംരക്ഷണത്തിന്റെ പവിത്രമായ പർവതമായി, വിശ്രമമില്ലാത്ത പോരാട്ടത്തിന് ശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവ്, മുസ്ലീങ്ങളുടെ നേതാവും ഇമാമുമായ ആയത്തുല്ല സഈദലി ഹുസൈനി ഖാംനഈ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഉന്നതി ഉയർത്തിപ്പിടിക്കുന്ന പാതയിൽ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു, അദ്ദേഹം പരമോന്നത സ്വർഗത്തിൽ പ്രവേശിച്ചിരിക്കുന്നു' കണ്ണീരടക്കാനാവാതെ വാർത്ത അവതാരകൻ ഇറാൻ ജനതയെ അറിയിച്ചു.
ഖാംനഈയുടെ മരണവാർത്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെ ലോകത്തെ ആദ്യം അറിയിച്ചത്. തുടർന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ താസ്നിം ഫാർസ് തുടങ്ങിയ വാർത്താ ഏജന്‍സികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി.