തോൽവിക്ക് പിറകെ നെയ്മർ വിരമിച്ചു
ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം
Jul 6, 2026, 12:57 IST
2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന ബഹുമതിയോടെയാണ് അദ്ദേഹം കളം വിടുന്നത്.
ബ്രസീലിനൊപ്പം 2013-ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പും 2016-ൽ ബ്രസീലിൽ വെച്ച് നടന്ന ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡലും നേടിയ താരമാണ് നെയ്മർ. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡലും നേടി. നാല് ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം അദ്ദേഹത്തിന് നേടാനായില്ല.
കരിയറിലുടനീളം പരിക്കുകൾ നെയ്മറെ വേട്ടയാടിയിരുന്നു. ഈ ലോകകപ്പിലും പരിക്കോടെ എത്തിയ അദ്ദേഹം, ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമായതിന് ശേഷം നോർവെക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്.