നിരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്‍ലറ്റിക്ക് ഫെഡറേഷൻ പുറത്താക്കി; പരിശീലനത്തിൽ തൃപ്തിയില്ലെന്ന്  ഫെഡറേഷൻ
 

 

ടോക്യോ ഒളിമ്പിക്‌സില്‍  ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകനായിരുന്ന ഉവെ ഹോണിനെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തില്‍ തൃപ്തിയില്ല എന്ന കാരണം പറഞ്ഞാണ് ഫെഡറേഷന്റെ ഈ നടപടി.  യുവേ ഹോണിന്റെ പ്രകടനത്തിൽ സന്തോഷമില്ലെന്നും രണ്ട് പുതിയ വിദേശ പരിശീലകരെ ഉടൻ നിയമിക്കുമെന്നും ഫെ‍റേഷൻ പ്രസിഡന്റ്  പറഞ്ഞു.

ഷോട്ട് പുട്ട് താരം തജീന്ദർപാൽ സിംഗ് തൂറിന് വേണ്ടി പുതിയ പരിശീലകനെ നിയമിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്‍റ്  ആദില്‍ സുമാരിവാല പറഞ്ഞു.  2017 നവംബറിൽ ഒരു വർഷത്തേക്കാണ് ഉവെ ഹോണിനെ പരിശീലകനാക്കി കൊണ്ടുവന്നത്. നിലവിലെ കാലാവധി ടോക്യോ ഒളിമ്പിക്സ് വരെയായിരുന്നു.