ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര വിവാഹിതനായി

 

ജാവലിന്‍ ത്രോ താരവും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. സോനിപത്തില്‍ നിന്നുള്ള ഹിമാനി മോര്‍ ആണ് വധു. ഇപ്പോള്‍ അമേരിക്കയില്‍ വിദ്യാര്‍ഥിയായിരിക്കുന്ന ഹിമാനിയെ വിവാഹം കഴിച്ചതായി 27-കാരനായ ചോപ്ര തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. സ്വകാര്യ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നാട്ടില്‍ വച്ചാണ് വിവാഹം നടന്നതെന്നും ഇരുവരും ഹണിമൂണിന് പോയെന്നും നീരജിന്റെ അമ്മാവന്‍ ഭീം വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടെയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നീരജ് ചോപ്ര അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും എക്സും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്. ‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടെയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നീരജ് ചോപ്ര അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും എക്സും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്. അതേ സമയം ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായി മാറിയിരിക്കുകയാണ് താരത്തിന്റെ വിവാഹം സംബന്ധിച്ച വെളിപ്പെടുത്തല്‍.