വനിതകളുടെ നീന്തലിൽ ചൈനക്ക് ലോക റെക്കോർഡ്. നേട്ടം 4X200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ

വനിതകളുടെ നീന്തലിൽ ചൈനക്ക് ലോക റെക്കോർഡ്. നേട്ടം 4X200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ
 

ടോക്യോ: വനിതകളുടെ നീന്തലിൽ ലോക റെക്കോർഡ് തീർത്ത് ചൈന. 4X200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് ലോക റെക്കോഡ് സമയമായ എഴുമിനിറ്റ് നാൽപ്പത് സെക്കന്റിൽ (7:40.33.) ചൈനീസ് താരങ്ങൾ ഫിനിഷ് ചെയ്തത്. 200 മീറ്റർ ബട്ടർഫ്ലൈയ്യിൽ സ്വർണ്ണം നേടിയ സാങ് യുഫേയിയുടെ നേതൃത്വത്തിലുള്ള ടീമാണ് അമേരിക്കൻ വനിതകളെ പിൻതള്ളി സ്വർണ്ണം നേടിയത്. ഓസ്ട്രേലിയക്കാണ് വെങ്കലം. കാറ്റി ലഡക്കിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ ടീം 7:41.29 ആണ് ഫിനിഷ് ചെയ്തത്. രണ്ടായിരത്തി ഒമ്പതിൽ ഓസ്ട്രേലിയ തീർത്ത 7:41.50 എന്ന റെക്കോർഡാണ് ഇവർ തിരുത്തിയത്.

അമേരിക്കൻ നീന്തൽ താരം കാലെബ് ഡ്രെസ്സൽ രണ്ടാം സ്വർണ്ണം നേടി. പുരുഷവിഭാ​ഗം നൂറ് മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണ്ണം നേടിയതോടെയാണ് കാലെബ് ഡ്രെസ്സൽ രണ്ടാം സ്വർണ്ണം നേടിയത്. 4X100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും കാലെബ് സ്വർണ്ണം നേടിയിരുന്നു.