നര്‍സിംഗിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഇന്ത്യന് ഗുസ്തി താരം നര്സിംഗ് യാദവിനുള്ള വിലക്ക് നാഡ നീക്കി. നാഡ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. നര്സിംഗ് ഇരയാവുകയായിരുന്നുവെന്ന് സമിതി കണ്ടെത്തി. ഇതോടെ റിയോ ഒളിമ്പിക്സില് നര്സിംഗ് യാദവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഗുസ്തി 74 ഗ്രാം ഫ്രീസ്റ്റെയ്ലില് ആണ് നര്സിംഗ് മത്സരിക്കുന്നത്.
 

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനുള്ള വിലക്ക് നാഡ നീക്കി. നാഡ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. നര്‍സിംഗ് ഇരയാവുകയായിരുന്നുവെന്ന് സമിതി കണ്ടെത്തി. ഇതോടെ റിയോ ഒളിമ്പിക്സില്‍ നര്‍സിംഗ് യാദവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഗുസ്തി 74 ഗ്രാം ഫ്രീസ്റ്റെയ്ലില്‍ ആണ് നര്‍സിംഗ് മത്സരിക്കുന്നത്.

താന്‍ നിരപരാധിയാണെന്നും സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള നര്‍സിംഗിന്റെ വാദം അച്ചടക്കസമിതി അംഗീകരിക്കുകയായിരുന്നു. ഗുസ്തി അസോസിയേഷന്റെ പിന്തുണയും നര്‍സിംഗിനുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഉത്തേജമരുന്ന് ഉപയോഗത്തില്‍ നര്‍സിംഗ് പിടിക്കപ്പെട്ടത്. ജൂലൈ അഞ്ചിന് നര്‍സിങ്ങില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ നിരോധിതമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.