സിന്ധു രാജ്യത്തിന്റെ അഭിമാനമായപ്പോഴും ഗൂഗിളില്‍ താരത്തിന്റെ ജാതി തെരഞ്ഞ് ചിലര്‍

റിയോഡിജനീറയില് പി.വി സിന്ധു വെള്ളിമെഡല് നേടുമ്പോഴും ചിലര് അവരുടെ ജാതിയെതെന്ന് തെരയുന്ന തിരക്കിലായിരുന്നു. പി.വി സിന്ധു എന്ന് ഗൂഗിള് സേര്ച്ച് എന്ജിനില് തിരയുന്നയുടന് ഓട്ടോമാറ്റിക് ആയി മുമ്പ് നടത്തിയ തിരച്ചിലുകളെ അടിസ്ഥാനപ്പെടുത്തി വരുന്ന ആദ്യ ഓപ്ഷനുകളിലൊന്ന് 'പിവി സിന്ധു കാസ്റ്റ' എന്ന് താരത്തിന്റെ ജാതി ചോദിച്ചിരിക്കുന്നതാണ്.
 

 

ന്യൂഡല്‍ഹി: റിയോഡിജനീറയില്‍ പി.വി സിന്ധു വെള്ളിമെഡല്‍ നേടുമ്പോഴും ചിലര്‍ അവരുടെ ജാതിയെതെന്ന് തെരയുന്ന തിരക്കിലായിരുന്നു. പി.വി സിന്ധു എന്ന് ഗൂഗിള്‍ സേര്‍ച്ച് എന്‍ജിനില്‍ തിരയുന്നയുടന്‍ ഓട്ടോമാറ്റിക് ആയി മുമ്പ് നടത്തിയ തിരച്ചിലുകളെ അടിസ്ഥാനപ്പെടുത്തി വരുന്ന ആദ്യ ഓപ്ഷനുകളിലൊന്ന് ‘പിവി സിന്ധു കാസ്റ്റ’ എന്ന് താരത്തിന്റെ ജാതി ചോദിച്ചിരിക്കുന്നതാണ്.

പിവി സിന്ധു കാസ്റ്റ് എന്ന ടേം ഗൂഗിള്‍ സെര്‍ച്ച് നിര്‍ദ്ദേശങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് ഏഴുമാസത്തോളമായി. സിന്ധു ഒളിമ്പിക് സെമിയിലെത്തിയതോടെ ജാതി തിരച്ചിലിന്റെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. സിന്ധുവിന്റെ ജന്മനാട്ടുകാരാണ് തിരച്ചിലില്‍ മുന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.