ആൻഡി മുറെ വിവാഹിതനാകുന്നു

പ്രശസ്ത സ്കോട്ലന്റ് ടെന്നീസ് താരം ആൻഡി മുറെ വിവാഹിതനാകുന്നു. സ്വദേശമായ ഡൺബ്ലേനിലെ പള്ളിയിൽ വച്ചാണ് ആന്റി മുറെയും കിം സിയേഴ്സും തമ്മിലുള്ള വിവാഹം.
 

 

എഡിൻബർഗ്: പ്രശസ്ത സ്‌കോട്‌ലന്റ് ടെന്നീസ് താരം ആൻഡി മുറെ വിവാഹിതനാകുന്നു. സ്വദേശമായ ഡൺബ്ലേനിലെ പള്ളിയിൽ വച്ചാണ് ആന്റി മുറെയും കിം സിയേഴ്‌സും തമ്മിലുള്ള വിവാഹം.

കഴിഞ്ഞ നവംബറിലാണ് കാമുകിയുമായുള്ള വിവാഹനിശ്ചയ വാർത്ത മുറെ പുറത്ത് വിട്ടത്. ഇരുവരും ഒൻപത് വർഷമായി പ്രണയത്തിലാണ്. ഏഴ് വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. അതുകൊണ്ടുതന്നെ വിവാഹം തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും കൊണ്ടുവരില്ലെന്നാണ് മുറേയുടെ അഭിപ്രായം. കിം സിയേഴ്‌സിന്റെ അച്ഛൻ നിഗേൽ ടെന്നീസ് കോച്ചാണ്.

വിവാഹത്തോടനുബന്ധിച്ച് നഗരത്തിലെ തെരുവുകളും കടകളും റസ്‌റ്റോറന്റുകളും അലങ്കാരങ്ങളും ആശംസകളുമായി തിരക്കിലാണ്.

ചിത്രങ്ങൾ കാണാം.