ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. അമ്പെയ്ത്തിൽ പുരുഷൻമാരുടെ കോംപൗണ്ട് ടീമിനത്തിലാണ് സ്വർണം ലഭിച്ചത്. അഭിഷേക് വർമ്മ, സന്ദീപ് കുമാർ, രജത് ചൗഹാൻ എന്നിവരടങ്ങിയ ടീം ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. 227-നെതിരെ 224 പോയിന്റിനാണ് ഇന്ത്യയുടെ വിജയം.
Sep 27, 2014, 09:16 IST
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. അമ്പെയ്ത്തിൽ പുരുഷൻമാരുടെ കോംപൗണ്ട് ടീമിനത്തിലാണ് സ്വർണം ലഭിച്ചത്. അഭിഷേക് വർമ്മ, സന്ദീപ് കുമാർ, രജത് ചൗഹാൻ എന്നിവരടങ്ങിയ ടീം ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. 227-നെതിരെ 224 പോയിന്റിനാണ് ഇന്ത്യയുടെ വിജയം.
അമ്പെയ്ത്തിൽ വനിതകളുടെ കോംപൗണ്ട് ടീമിനത്തിൽ ഇന്ത്യക്ക് ഇന്ന് വെങ്കലം ലഭിച്ചിരുന്നു. തൃഷ ദേബ്, പുർവഷ ഷിൻഡെ, സുരേഖ ജ്യോതി എന്നിവർ ചേർന്നാണ് വെങ്കലം നേടിയത്. ഇറാനെ 217നെതിരെ 224 പോയിന്റുമായാണ് ഇന്ത്യ മെഡൽ നേടിയത്.
91 സ്വർണം, 49 വെള്ളി, 39 വെങ്കലം എന്നിവയടക്കം ചൈനയാണ് മെഡൽ പട്ടികയിൽ മുൻപിൽ. 32 സ്വർണം, 38 വെള്ളി, 36 വെങ്കലവുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്താണ്. രണ്ടു സ്വർണം, രണ്ടു വെള്ളി, 15 വെങ്കലം എന്നിവയുമായി ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.