ഏഷ്യൻ ഗെയിംസിൽ ജെയ്ഷയ്ക്ക് വെങ്കലം; ബജ്‌റംഗിന് വെളളി

ഏഷ്യൻ ഗെയിംസ് വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ഒ.പി.ജെയ്ഷയ്ക്ക് വെങ്കലം. ഇതേ ഇനത്തിൽ സിനി മാർക്കോസ് അഞ്ചാമതായി ഫിനിഷ് ചെയ്തു. ഏഷ്യൻ ഗെയിംസിൽ ജെയ്ഷയുടെ രണ്ടാം മെഡലാണിത്. 2006 ദോഹ ഗെയിംസിൽ ജെയ്ഷ വെങ്കലം നേടിയിരുന്നു.
 

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ഒ.പി.ജെയ്ഷയ്ക്ക് വെങ്കലം. ഇതേ ഇനത്തിൽ സിനി മാർക്കോസ് അഞ്ചാമതായി ഫിനിഷ് ചെയ്തു. ഏഷ്യൻ ഗെയിംസിൽ ജെയ്ഷയുടെ രണ്ടാം മെഡലാണിത്. 2006 ദോഹ ഗെയിംസിൽ ജെയ്ഷ വെങ്കലം നേടിയിരുന്നു.

ഗുസ്തിയിൽ ഇന്ത്യൻ താരം ബിജ്‌നീഷ് ബജ്‌റംഗിന് വെളളി. 61 കിലോ വിഭാഗം ഫൈനലിൽ ഇറാന്റെ ഇസ്മയിൽ മസൂദ് ആണ് ബജ്‌റംഗിനെ തോൽപ്പിച്ചത്. ഇതോടെ നാല് സ്വർണം ഉൾപ്പെടെ 37 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുകയാണ്.