ഓസ്‌ട്രേലിയൻ ഓപ്പൺ: സെറീന സെമിയിൽ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ അമേരിക്കയുടെ സെറീന വില്യംസ് സെമിഫൈനലിൽ പ്രവേശിച്ചു. നിലവിലെ റണ്ണറപ്പായ ഡൊമിനിക സിബുൾകോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന തോൽപ്പിച്ചത്. സ്കോർ 6-2, 6-2.
Jan 28, 2015, 16:17 IST
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ അമേരിക്കയുടെ സെറീന വില്യംസ് സെമിഫൈനലിൽ പ്രവേശിച്ചു. നിലവിലെ റണ്ണറപ്പായ ഡൊമിനിക സിബുൾകോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന തോൽപ്പിച്ചത്. സ്‌കോർ 6-2, 6-2.
അതേസമയം, വീനസ് വില്യംസ് ക്വാർട്ടറിൽ തോറ്റ് പുറത്തായി. മാഡിസൺ കെയ്‌സിനോടാണ് വീനസ് തോറ്റത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ 6-3, 4-6, 6-4 എന്ന സ്‌കോറിനായിരുന്നു മാഡിസന്റെ ജയം.