വനിതാ ബോക്‌സിംഗ് താരങ്ങളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കി; നടപടി വിവാദത്തിൽ

കൊറിയയിൽ നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വനിതാ ബോകിസിംഗ് താരങ്ങളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കിയ ബോക്സിങ് ഇന്ത്യയുടെ നടപടി വിവാദമാകുന്നു. എട്ട് അത്ലറ്റുകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
 

 

ന്യൂഡൽഹി: കൊറിയയിൽ നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വനിതാ ബോകിസിംഗ് താരങ്ങളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കിയ ബോക്‌സിങ് ഇന്ത്യയുടെ നടപടി വിവാദമാകുന്നു. എട്ട് അത്‌ലറ്റുകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പ്രായപൂർത്തിയാകാത്ത ജൂനിയർ താരങ്ങളേയും അവിവാഹിതരേയും ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. സായി കൺസൾട്ടന്റും ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്‌പോർട്‌സ് മെഡിസിൻ പ്രസിഡന്റുമായ ഡോ: പി.എസ്.എം ചന്ദ്രനാണ് വെളിപ്പെടുത്തലിനു പിന്നിൽ.

എന്നാൽ അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്റെ നിയമങ്ങൾക്കനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ബോക്‌സിംഗ് ഇന്ത്യയുടെ വാദം. അഖിലേന്ത്യാ ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വനിതാ മത്സരാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം ഗർഭിണിയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മാത്രം മതി. ഇതിനു വിരുദ്ധമായാണ് ബോക്‌സിംഗ് താരങ്ങളെ ഗർഭപരിശോധനയ്ക്ക് വിധേയരാക്കുന്നതെന്നും ഡോ. ചന്ദ്രൻ പറയുന്നു.